ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് വെള്ളിയാഴ്ച വൈകുന്നേരം 6.15 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്നും അൽപ സമയം മാറിനിന്ന് സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ നാം പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും. പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ പ്രഭാഷണം നടത്തും.
ശനിയാഴ്ച ബിൻ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ തന്നെ സംഘടിപ്പിക്കപ്പെടുന്ന എലവേറ്റ് ഫാമിലി മീറ്റിലും താജുദ്ദീൻ സ്വലാഹി സംബന്ധിക്കും. പ്രവാസികൾക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന പ്രസ്തുത പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.